സ്വത്തുകിട്ടാന്‍ ഒമ്പതുകാരനെ അമ്മ തൂക്കി കൊന്നു
മുംബൈ: സ്വത്തുകിട്ടാന്‍ഒമ്പതുവയസ്സുള്ള മകന് മയക്കുമരുന്നു നല്‍കി തൂക്കി കൊന്നു. ജമ്മുവിലെ സാംബാ ജില്ലയിലെ തലോഡി ഗ്രാമത്തിലാണ് സംഭവം. മുന്‍ ഭര്‍ത്താവ് കുട്ടിയുടെ പേരിലെഴുതിവച്ച സ്വത്ത് സ്വന്തമാക്കുന്നതിനായിരുന്നു ഈ കടുംകൈ.
കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലിസ് മാസങ്ങളോളം നടത്തിയ തിരച്ചിലിനൊടുവില്‍ അസ്ഥിക്കൂടമാണ് കണ്ടെത്തിയത്. പരിശോധനയില്‍ കാണാതായ ശുഭം എന്ന കുട്ടിയാണിതെന്ന് വ്യക്തമായി. വിശദമായ അന്വേഷണത്തില്‍ ശുഭത്തിന്റെ മാതാവ് വീണാ ദേവി(35)യും കാമുകന്‍ ദര്‍ശന്‍ കുമാറും ചേര്‍ന്ന് കുട്ടിയെ വകവരുത്തുകയായിരുന്നുവെന്ന് പോലിസിന് ബോധ്യമായി.
ദര്‍ശന്‍ നല്‍കിയ മയക്കുമരുന്ന് കഴിച്ച് കുഴഞ്ഞുവീണ കുട്ടിയെ മുറിയില്‍ കൊണ്ടു പോയി തൂക്കി കൊല്ലുകയായിരുന്നു. തെളിവു നശിപ്പിക്കാന്‍ ശരീരം തൊട്ടടുത്ത പ്രദേശത്ത് കുഴിച്ചു മൂടി. ആരും സംശയിക്കാതിരിക്കാനായി വീണാ ദേവി കഴിഞ്ഞ ഏപ്രിലില്‍ പരാതിയും നല്‍കി-പോലിസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications