കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടമാനഭംഗം: യുവാക്കള്‍ക്ക് 10വര്‍ഷം തടവ്

  • By Nisha Bose
Google Oneindia Malayalam News

rape
ദില്ലി: 19കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ മൂന്ന് യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും 5000 രൂപ പിഴയും. നെസാര്‍(20), സണ്ണി(22), മുകേഷ്(20) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

2009 ഒക്ടോബര്‍ 24ന് രാത്രി വീട്ടുജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ മൂവരും ചേര്‍ന്ന് തടഞ്ഞ് വച്ചു. തുടര്‍ന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി.

എന്നാല്‍ പെണ്‍കുട്ടിയുടെ ഒരു കൂട്ടുകാരനുമായി തങ്ങള്‍ വഴക്കിട്ടുവെന്നും അതിന്റെ പക തീര്‍ക്കാനായാണ് പെണ്‍കുട്ടി ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പ്രതികളുടെ വാദം. എന്നാല്‍ അവിവാഹിതയായ ഒരു പെണ്‍കുട്ടി ഒരിക്കലും പകതീര്‍ക്കുന്നതിനായി ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

English summary
Three youths have been sentenced to ten years rigorous imprisonment by a Delhi court for gangraping a 19-year-old girl at knife point. District judge P S Teji sentenced East Delhi residents Nesar (20), Sunny (22) and Mukesh (20) after convicting them for raping the girl in a slum while she was on her way back to home from work.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X