കത്തയച്ചത് യുഡിഎഫ് അറിയാതെ:കുഞ്ഞാലിക്കുട്ടി

Kunhalikutty
കാസര്‍കോട്: യുഡിഎഫ് ആരേയും കേസ് നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി. യുഡിഎഫില്‍ ആലോചിയ്ക്കാതെയാണ് ചീഫ് വിപ്പ് ജഡ്ജിയ്‌ക്കെതിരെ പരാതി അയച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു വ്യക്തി എന്ന നിലയ്ക്കാണ് പിസി ജോര്‍ജ് ജഡ്ജിയ്‌ക്കെതിരെ പരാതി അയച്ചത്. ഇതിനെ യുഡിഎഫിന്റെ മൊത്തം തീരുമാനമായി വ്യാഖ്യാനിയ്ക്കുന്നത് തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് രാജി വയ്ക്കണമോ എന്ന കാര്യത്തില്‍ സാന്ദര്‍ഭികമായി തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിപക്ഷത്തിന് കേസു കൊടുക്കല്‍ മാത്രമാണ് ജോലി. അതുകൊണ്ടു തന്നെ വിഎസിന്റെ ആരോപണങ്ങള്‍ക്ക് ആരും മറുപടി പറയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്‍പ് കെപിസിസി പ്രസിഡന്റ്് രമേശ് ചെന്നിത്തലയും പിസി ജോര്‍ജിന്റെ തീരുമാനം വ്യക്തിപരമാണെന്ന് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+