ജോര്‍ജിന്റേത് വ്യക്തിപരമായ അഭിപ്രായം:ചെന്നിത്തല

ജുഡീഷ്യറിയില്‍ യുഡിഎഫിന് വിശ്വാസമുണ്ട്. ജുഡീഷ്യറിയെ എതിര്‍ക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കും. ജുഡീഷ്യറിയെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ എവിടെ നിന്നുണ്ടായാലും അതിനെ എതിര്‍ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പാമോലിന്‍ കേസ് പരിഗണിയ്ക്കുന്ന ജഡ്ജിയ്‌ക്കെതിരെ ആക്ഷേപം ഉന്നയിച്ച് രാഷ്ട്രപതി, ഗവര്‍ണര്‍, ചീഫ് ജസ്റ്റിസ്, ജില്ലാ ജഡ്ജി തുടങ്ങിയവര്‍ക്കെല്ലാം പിസി ജോര്‍ജ് കത്തയച്ചിരുന്നു.
ഇതിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ ഭരണകക്ഷി നേതാക്കളുടെ അറിവോടെയാണ് പിസി ജോര്‍ജ് കത്തയച്ചതെന്ന് പിണറായി ആരോപിച്ചിരുന്നു.












Click it and Unblock the Notifications