കത്ത് ജുഡീഷ്യറിയെ ഭയപ്പെടുത്താന്‍: പിണറായി

ഇതിന്റെ ഭാഗമാണ് വിജിലന്‍സ് ജഡ്ജിയ്‌ക്കെതിരെ രാഷ്ട്രപതിയ്ക്ക് അയച്ചിരിക്കുന്ന കത്ത്. പാമൊലിന്‍ കേസ് പരിഗണിക്കുന്ന ന്യായാധിപനെതിരെ ആക്ഷേപം ഉന്നയിച്ചു രാഷ്ട്രപതി, ഗവര്‍ണര്‍, ചീഫ് ജസ്റ്റിസ്, ജില്ലാ ജഡ്ജി തുടങ്ങിയവര്‍ക്കെല്ലാം ചീഫ് വിപ്പ് കത്തയച്ചതു മുഖ്യമന്ത്രി ഉള്‍പ്പെടെ ഭരണകക്ഷി നേതാക്കളുടെ അറിവോടെയാണ്- പിണറായി ആരോപിച്ചു.
താന്‍ ഇതേപ്പറ്റി അറിഞ്ഞിട്ടില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ കൈകഴുകല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവാണ്.
കോടതി ഉത്തരവില്‍ വിയോജിപ്പുണ്ടെങ്കില്‍ ഉയര്‍ന്ന നീതിപീഠങ്ങളെ സമീപിക്കുന്നതിനു പകരം ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതു ജുഡീഷ്യറിയുടെ അന്തസിനെയും മൂല്യങ്ങളെയും ഇടിച്ചുതാഴ്ത്തുന്നതാണ്- പിണറായി പറഞ്ഞു.












Click it and Unblock the Notifications