കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാന്‍സാനിയയില്‍ ബോട്ട് മുങ്ങി 190 മരണം

Google Oneindia Malayalam News

Boat
സന്‍സിബര്‍: ടാന്‍സാനിയയില്‍ ബോട്ട് മുങ്ങി 190ഓളം പേര്‍ മരിച്ചതായി സംശയം. 800ഓളം പേര്‍ സഞ്ചരിച്ചിരുന്ന പടുക്കൂറ്റന്‍ ബോട്ടാണ് ഇന്ത്യ മഹാസമൂദ്രത്തില്‍ അപകടത്തില്‍ പെട്ടത്. ഇതുവരെ 610 ഓളം പേരുടെ ജീവന്‍ രക്ഷിക്കാനായിട്ടുണ്ട്. സന്‍സിബാറിനടുത്തുള്ള പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ആര്‍കിപെലാഗോയില്‍ നിന്നും മടങ്ങുന്നവരായിരുന്നു സംഘം.

രക്ഷാപ്രവര്‍ത്തനത്തിനായി ടാന്‍സാനിയ അന്താരാഷ്ട്രസഹായം തേടിയിട്ടുണ്ട്. രാത്രിയായതോടെ തിരച്ചില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. അമിത ഭാരം കയറ്റിയതാണ് അപകടത്തിനു കാരണം. ബോട്ട് പുറപ്പെടുന്നതിനു മുമ്പു തന്നെ ഓവര്‍ലോഡാണെന്ന കാര്യം വ്യക്തമായിരുന്നു.

യാത്രക്കാരില്‍ ചിലര്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ബോട്ട് ജീവനക്കാര്‍ കോണിയെടുത്തുമാറ്റി-അപകടത്തില്‍ നിന്നു രക്ഷപ്പെട്ട അസി ഫകി ചന്ദെ പറഞ്ഞു. ഇതൊരിക്കലും ഒരു അപകടമല്ല. അധിക യാത്രക്കാരുണ്ടെന്ന് യാത്ര തുടങ്ങുന്നതിനു മുമ്പു തന്നെ ബോധ്യമായതാണ്. ഇക്കാര്യം പലരും ക്യാപ്റ്റനടക്കമുള്ളവരെ അറിയിച്ചതുമാണ്.

English summary
At least 190 people died today when a ferry capsized off the popular tourist archipelago of Zanzibar, a minister said.
 Zanzibar''s state minister for emergencies Mohammed Aboud said the death toll from the disaster had risen to 190. His earlier estimate put the number of dead at 163.
 Aboud said rescue workers have so far saved 610 people, but the rescue effort has been suspended because of nightfall.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X