ഗുഗിള്‍ സ്ട്രീറ്റ് വ്യൂ വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇറങ്ങിചെല്ലുന്നുവെന്ന പരാതി വ്യാപകമാവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ബ്രസീലില്‍ ശവശരീരങ്ങള്‍ കണ്ടെത്തുന്നതിനും ആസ്‌ത്രേലിയയില്‍ ടീനേജുകാരുടെ മദ്യപാനം കണ്ടെത്തുന്നതിനും ഉപയോഗിച്ച ഗൂഗിള്‍ സ്ട്രീറ്റ് വ്യു ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത് ഫ്‌ളോറിഡയിലെ വീടിനു മുന്നില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യം പുറത്തുവരാന്‍ തുടങ്ങിയതോടെയാണ്.
വസ്ത്രമൊന്നും ധരിക്കാതെ വീടിന്റെ മുന്‍വശത്തുനില്‍ക്കുന്ന ഈ സ്ത്രീ എന്തായാലും ഇന്റര്‍നെറ്റില്‍ സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. പേരുവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ വരുമെന്നറിഞ്ഞുകൊണ്ടു തന്നെ നിന്നതാവാനാണ് സാധ്യത. എന്തായാലും ഗൂഗിളിന്റെ വാഹനം ഇവരുടെ മൂന്നോളം ചിത്രങ്ങളാണ് പകര്‍ത്തിയത്. ആദ്യം ചിത്രങ്ങള്‍ അതുപോലെ അപ്‌ലോഡ് ചെയ്ത ഗൂഗിള്‍ ഞായറാഴ്ച രാവിലെ മുതല്‍ നഗ്നത ചെറിയ തോതില്‍ മറച്ചിട്ടുണ്ട്.