കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ യുദ്ധം ഇസ്ലാമിനെതിരെയല്ല: ഒബാമ

  • By Lakshmi
Google Oneindia Malayalam News

Obama
വാഷിഷ്ടണ്‍: അമേരിക്ക ഇതുവരെ ഇസ്ലാമിനെതിരെ യുദ്ധം നടത്തിയിട്ടില്ലെന്നും ഇനി അത്തരത്തിലൊന്ന് ഉണ്ടാകാന്‍ പോകുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ബരാക് ഒബാമ.

ഒട്ടേറെ രാജ്യങ്ങള്‍ ആക്രമിക്കുകയും ആയിരക്കണക്കിന് നിരപരാധികളായ ആളുകളെ കൊലപ്പെടുത്തുകയും ചെയ്ത അല്‍ ക്വയ്ദയ്‌ക്കെതിരെയാണ് യു.എസ്. സേന യുദ്ധം നടത്തിയിട്ടുള്ളത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും മുസ്ലീങ്ങളുമാണെന്നതും ഓര്‍ക്കേണ്ടതാണ്- ഒബാമ പറയുന്നു.

ലോകത്തെ നടുക്കിയ ഭീകരാക്രമണം നടന്ന സ്പതംബര്‍ പതിനൊന്നിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പ്രമുഖ പത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ കോളത്തില്‍ എഴുതിയ ലേഖനത്തില്‍ ഒബാമ പറഞ്ഞു.

ഭീകരതയ്‌ക്കെതിരായ യുദ്ധത്തെ ഇസ്ലാമിനെതിരായ യുദ്ധമായി തെറ്റായി വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ ഭരണകാലത്തു തന്നെ ഒസാമ ബിന്‍ ലാദനെ വധിക്കാനും അല്‍ ക്വയ്ദയുടെ പ്രവര്‍ത്തനത്തിന് ഒരുപരിധിവരെ കടിഞ്ഞാണിടാനും കഴിഞ്ഞിട്ടുണ്ടെന്നും ലേഖനത്തില്‍ ഒബാമ അവകാശപ്പെട്ടു.

2001 സപ്തംബര്‍ പതിനൊന്നിന് ഭീകരര്‍ ആക്രമണം നടത്തിയത് അമേരിക്കയ്‌ക്കെതിരെ മാത്രമല്ല, മറിച്ച് ലോകത്തിനാകമാനവും മനുഷ്യരാശിയ്ക്കും എതിരെയാണ്. അന്ന് ജീവന്‍ നഷ്ടപ്പെട്ട മൂവായിരത്തോളം പേരില്‍ 90ലധികം രാജ്യങ്ങളിലെ പൗരന്മാരുണ്ടായിരുന്നു. എല്ലാ മത വിഭാഗങ്ങളിപ്പെട്ടവരുമുണ്ടായിരുന്നു- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പിന്നീടിങ്ങോട്ട് മുഴുവന്‍ ലോകത്തിന്റെയും പിന്തുണയോടുകൂടിയാണ് അമേരിക്ക ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന് തുടക്കം കുറിച്ചതെന്നും യുഎസ് പ്രസിഡന്റ് പറയുന്നു.

English summary
On this 10th anniversary of the terrorist attacks of September 11, 2001, we remember that 9/11 was not only an attack on the United States, it was an attack on the world and on the humanity and hopes that we share,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X