ദുരദര്‍ശന്‍ ഡിടിഎച്ചില്‍ 150 ചാനലുകള്‍

ഒഴിഞ്ഞു കിടന്ന 26ഓളം സ്ലോട്ടുകള്‍ ലേലം ചെയ്തു കൊടുക്കുകയായിരുന്നു. ഇതോടെ ഇപ്പോള്‍ 59 ചാനലുകള്‍ മാത്രം ലഭ്യമായ ഡിഡി ഡയറക്ട് പ്ലസ്സില്‍ കൂടുതല്‍ എണ്ണം കാണാന്‍ സാധിക്കും. സ്വകാര്യ മീഡിയ കമ്പനികള്‍ പങ്കെടുത്ത ലേലത്തിലൂടെ 63 കോടിയോളം രൂപ ദൂരദര്‍ശനു ലഭിച്ചു.
ഓള്‍ ഇന്ത്യ റേഡിയോ നെറ്റ് വര്‍ക്കിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നുണ്ട്. കൂടുതല്‍ സ്വകാര്യചാനലുകള്‍ കടന്നു വരുന്നതോടെ ദൂരദര്‍ശന്‍ ഡി.ടി.എച്ചിന് മറ്റു കമ്പനികളുമായി മല്‍സരിക്കാന്‍ സാധിക്കും.












Click it and Unblock the Notifications