കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെലിഗെര്‍ എന്‍സിഡിയില്‍ നിക്ഷേപിക്കണോ?

Google Oneindia Malayalam News

Religare
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെലിഗര്‍ എന്റര്‍പ്രസസിന്റെ നോണ്‍ ബാങ്കിങ് സ്ഥാപനമായ റെലിഗെര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡിന്റെ എന്‍സിഡികള്‍ വിപണിയിലെത്തി.

2011 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ ഈ കമ്പനിക്ക് രാജ്യത്തെ 15 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 39 ഓളം ബ്രാഞ്ചുകളുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കു പരിശോധിക്കുകയാണെങ്കില്‍ 97.3 കോടി രൂപയില്‍ നിന്നും 1163.1 കോടിയിലേക്കാണ് കമ്പനിയുടെ വളര്‍ച്ച.

1000രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ഇതിലൂടെ 400 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. കെയറും ഇക്രയും ഡബിള്‍ എ റേറ്റിങ് നല്‍കിയിട്ടുണ്ട്. ചുരുങ്ങിയത് പത്ത് എന്‍സിഡികളെങ്കിലും വാങ്ങണം. 60 മാസം, 36 മാസം എന്നീ രണ്ടു കാലയളവുകളിലായാണ് പണം നിക്ഷേപിക്കേണ്ടത്. 60 മാസം നിക്ഷേപിക്കുന്ന സാധാരണക്കാരന് 12.50 ശതമാനം ലാഭം

ഉറപ്പുനല്‍കുന്നുണ്ട്. 32 മാസത്തേക്കാണെങ്കില്‍ 12.25 ശതമാനം വരെ ലാഭം കിട്ടും. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്ന എന്‍സിഡിയുടെ ട്രസ്റ്റി ഐഎല്‍ ആന്റ് എഫ് എസാണ്. സെപ്തംബര്‍ ഒമ്പതുമുതല്‍ 26 വരെയാണ് ഇഷ്യു കാലാവധി. ചുരുക്കത്തില്‍ റെലിഗെറിന്റെ ഓഹരി വാങ്ങുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് സാമ്പത്തിക വിദഗ്ധര്‍ക്കുള്ളത്.

ഇതില്‍ നിക്ഷേപിക്കുമ്പോള്‍ ടാക്‌സ് മെച്ചം ലഭിക്കില്ല. 'മറ്റു മാര്‍ഗ്ഗങ്ങളിലൂടെയുള്ള വരുമാനം' എന്ന കാറ്റഗറിയിലാണിത് വരിക. വിദേശത്തുള്ളവര്‍ക്കും ഈ ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കും.

നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചര്‍ എന്നതിന്റെ ചുരുക്കപ്പേരാണിത് എന്‍.സി.ഡി നിശ്ചിതകാലാവധിക്കുശേഷം വിറ്റു പണമാക്കാവുന്നതും എന്നാല്‍ ഓഹരിയായി മാറ്റാന്‍ പറ്റാത്തതുമായ കടപ്പത്രങ്ങളാണിവ.

English summary
Religare Finvest Limited offering Public Issue of NCDs aggregating to 400 crore with an option to retain over-subscription up to 400 crore for issuance of additional NCDs aggregating to a total of up to 800 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X