മുത്തൂറ്റ് വെടിവയ്പ്പ്: മലയാളി പെണ്‍കുട്ടി മരിച്ചു
India
oi-Greeshma Vr
By Nisha Bose
ദില്ലി: മുത്തൂറ്റ് ഫിനാന്‍സിന്റെ ദില്ലി ശാഖയിലുണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പെണ്‍കുട്ടി മരിച്ചു. കോട്ടയം സ്വദേശിനി അനുമോള്‍ ആണ് മരിച്ചത്. സെപ്തംബര്‍ ഒന്ന് വ്യാഴാഴ്ച രാത്രി 7.45നാണ് മുത്തൂറ്റില്‍ വെടിവയ്പ്പുണ്ടായത്. ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരനായ വിശ്രാംസിങ്(22)ആണ് വെടിയുതിര്‍ത്തത്.
വെടിയേറ്റ രണ്ട് മലയാളി ജീവനക്കാര്‍ മരിച്ചിരുന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെ കല്‍ക്കാജി ഗോവിന്ദ്പുരി ശാഖയിലെ ജീവനക്കാരായ ജോമേഷ്, കൃഷ്ണകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം വിശ്രാംസിങ് ജീവനൊടുക്കുകയായിരുന്നു.
ശമ്പളം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സുരക്ഷാ ജീവനക്കാരന്‍ അക്രമം നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല് ജീവനക്കാര്‍ക്കുനേരെ തുടരെ വെടിവെച്ചശേഷം ഇയാള്‍ സ്വയം തലയില്‍ വെടിവെക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൃഷ്ണകുമാറും ജോമേഷും ആസ്പത്രിയിലെത്തുംമുമ്പെ മരിച്ചിരുന്നു.
One more died in Muthoot Finance firing. Deceased has been identified as Anumol from Kottayam. The incident took place on September 1st when a a young security guard, in an apparent show of frustration over low wages and lack of leaves, opened indiscriminate fire inside the office of Muthoot Finance Limited in Govindpuri Extension area.