ഇറോം ശര്‍മ്മിളയുടെ പ്രണയം വിവാദത്തില്‍

Irom Sharmila
ഇംഫാല്‍: മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ചാനു ശര്‍മിള തനിയ്ക്ക് ഒരു ഗോവയില്‍ ഉള്ള ഒരു ബ്രിട്ടീഷുകാരനുമായി പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയത് വിവാദമാകുന്നു.

അടുത്തിടെ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിയ്ക്ക് പ്രണയമുണ്ടെന്ന് ശര്‍മ്മിള വെളിപ്പെടുത്തിയത്. ഇത് വലിയ വാര്‍ത്തയാക്കിയ പത്രത്തിനെതിരെ മണിപ്പൂരിലെ വിവിധ സംഘടനകള്‍ പ്രക്ഷോഭമുയര്‍ത്തിയിരുന്നു. മണിപ്പൂരില്‍ ഈ പത്രത്തിന് ഇവര്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ശര്‍മ്മിളയുടെ സമരത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ വാര്‍ത്ത എന്നാണിവര്‍ ആരോപിയ്ക്കുന്നത്.

ശര്‍മ്മിളയുടെ സമരത്തെ ഇതുവരെ പത്രങ്ങള്‍ അവഗണിച്ചു. ഇപ്പോള്‍ അവരുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പൊലിപ്പിച്ചെഴുതി സമരത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിയ്ക്കുന്നു. അണ്ണാ ഹസാരെ സമരം നടത്തിയപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിനാണോ പ്രാധാന്യം നല്‍കിയതെന്നും ശര്‍മ്മിള അനുകൂലികള്‍ ചോദിക്കുന്നു

മറ്റേതൊരു സ്ത്രീയെയും പോലെ പ്രണയിക്കാന്‍ ശര്‍മ്മിളയ്ക്കും അവകാശമുണ്ട്. എന്നാല്‍ അതിനെ വാര്‍ത്തയാക്കി സമരത്തെ വഴിതിരിച്ചു വിടാനുള്ള മാധ്യമങ്ങളുടെ ശ്രമം വിലപ്പോകില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒരു പ്രാദേശിക കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാര്‍ച്ച് 9ന് കണ്ട ബ്രിട്ടന്‍കാരനായ ഒരാളുമായി തനിയ്ക്ക് പ്രണയമുണ്ടെന്നാണ് ശര്‍മ്മിള വെളിപ്പെടുത്തിയത്. തങ്ങള്‍ തമ്മില്‍ കത്തിടപാടുകള്‍ നടത്താറുണ്ടെന്നും ശര്‍മ്മിള പറഞ്ഞുവെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വീട്ടുകാരുടെ കത്ത് പോലും ശര്‍മ്മിളയ്ക്ക് അധികൃതര്‍ നല്‍കാറില്ലെന്ന് അനുയായികള്‍ പറയുന്നു.

ആരെയും എപ്പോഴും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും വെടിയുതിര്‍ക്കാനും പട്ടാളത്തിന് അധികാരം നല്‍കുന്ന സായുധസേനാ പ്രത്യേകാധികാര നിയമം മണിപ്പൂരില്‍ നടപ്പാക്കിയതിനെതിരേ കഴിഞ്ഞ പത്തുവര്‍ഷമായി ശര്‍മിള നിരാഹാരസമരത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+