കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് വധഭീഷണിയെന്ന് അസീസ്

കുഞ്ഞാലിക്കുട്ടി, തന്റെ ഭാര്യയുടെയും കാര്യസ്ഥന്‍മാരുടേയും പേരില്‍ തിരുവനന്തപുരത്തും ഗൂഡല്ലൂരിലുമായി അനധികൃതമായി സ്ഥലം വാങ്ങിയിട്ടുണ്ടെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി മാത്രം രണ്ട് കോടിയോളം രൂപയുടെ സ്ഥലമുണ്ടെന്നും നാഷണല്‍ അസീസ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ആരോപണത്തില്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക സെല്‍ അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഹാജരാക്കിയ തെളിവുകള്‍ പര്യാപ്തമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.വിധിക്കെതിരെ ഹൈക്കോടതിയെ സമീപിയ്ക്കുമെന്ന് അസീസ് അറിയിച്ചിരുന്നു.












Click it and Unblock the Notifications