Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറു ദിന പദ്ധതി: അവലോകന റിപ്പോര്‍ട്ട് ഇന്ന്

തിരുവനന്തപുരം:യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന പദ്ധതികളുടെ പുരോഗതി അവലോകന റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുറത്തിറക്കും. കഴിഞ്ഞ മേയ് 18ന് അധികാരമേറ്റ സര്‍ക്കാര്‍ ജൂണ്‍ ഒന്നിനാണു നൂറുദിന പദ്ധതികള്‍ പ്രഖ്യാപിച്ചത്.

പ്രഖ്യാപിച്ച 107 പദ്ധതികളില്‍ നൂറും നടപ്പിലാക്കിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍പറയുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്ര സുരക്ഷാ പദ്ധതി, അട്ടപ്പാടി പാക്കേജ്, സേവനാവകാശ നിയമത്തിന്റെ കരട് തുടങ്ങി സര്‍ക്കാര്‍ കര്‍മ്മ പദ്ധതിയില്‍ പറയാത്ത പല പദ്ധതികളും നേട്ടപ്പട്ടികയില്‍ ഉണ്ട്. കര്‍മപരിപാടികളുടെ നൂറ് ദിനം തികയുമ്പോള്‍ അടുത്ത 20 വര്‍ഷത്തെ വികസനം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള 'വിഷന്‍ 2030 പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കും.

സുതാര്യതയ്ക്കാണ് ഈ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്റര്‍നെറ്റിലൂടെ 24 മണിക്കൂറും കാണാന്‍ സാധിയ്ക്കുന്ന തരത്തിലാക്കി. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന കാള്‍ സെന്റര്‍ സംവിധാനം ഏര്‍പ്പെടുത്തിയതും നേട്ടമായി വിലയിരുത്തപ്പെടുന്നു. കൂറുമാറിയാല്‍ കുടുങ്ങുന്ന തരത്തില്‍ നിയമം കര്‍ശനമാക്കാന്‍ ഓര്‍ഡിനന്‍സ്, സേവന അവകാശ നിയമം, ലോട്ടറി ഇടപാടിനെ പറ്റി അന്വേഷണം, അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ് തുടങ്ങിയവ നടപ്പാക്കാനായത് നേട്ടമായി സര്‍ക്കാര്‍ കരുതുന്നു.

നൂറുദിന കര്‍മ്മ പരിപാടിയെ കുറിച്ച് പിആര്‍ഡി പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനവും ചടങ്ങില്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+