പിസി ജോര്‍ജിനെതിരെ വിഎസിന്റെ പരാതി

അതേസമയം പാമോലിന്‍ കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് പി സി ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രപതിക്ക് പരാതി നല്‍കിയത് ഏതെങ്കിലും അധികാര സ്ഥാനം വച്ചുകൊണ്ടല്ലെന്നും ഒരു സാധാരണ പൗരന്‍ എന്ന നിലയിലാണ് പരാതി നല്‍കിയതെന്നും ജോര്‍ജ് പറഞ്ഞു. പിണറായിയും അച്യുതാനന്ദനും പരാതിയെന്താണെന്നു പോലും അറിയാതെയാണ് പ്രതികരിക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു.
ജഡ്ജിക്കെതിരെ പരാതി നല്‍കിയ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് മുന്‍ എം പി സെബാസ്റ്റിയന്‍ പോളും ഗവര്‍ണറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications