കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സിലെ ആണവപ്ലാന്റില്‍ സ്‌ഫോടനം

Google Oneindia Malayalam News

Marcoule Nuclear Plant in France
പാരിസ്: തെക്കന്‍ ഫ്രാന്‍സിലെ നൈംസ് നഗരത്തിനടുത്തുള്ള മര്‍കുലെ ആണവ പ്ലാന്റില്‍ സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെടുകയും മൂന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആണവ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തുണ്ടായ തീപ്പിടുത്തമാണ് സ്‌ഫോടനത്തിനു കാരണമെന്ന് ഫ്രാന്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആണവായുധങ്ങളിലെ പ്ലൂട്ടോണിയം റിസൈക്ലിള്‍ ചെയ്ത മോക്‌സ് ഇന്ധനം ഉണ്ടാക്കുന്ന കേന്ദ്രമാണിത്. നിലവില്‍ ആണവചോര്‍ച്ചയില്ലെങ്കിലും അതിനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഫ്രാന്‍സ് ആറ്റോമിക് എനര്‍ജി കമ്മീഷന്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആണവ സുരക്ഷയ്ക്കായുള്ള അന്താരാഷ്ട്ര ഏജന്‍സിയും സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
An explosion occured in marcoule nuclear plant in france. One killed and three were injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X