കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെനിയയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചു

Google Oneindia Malayalam News

Kenya
നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ 100ലേറെ പേര്‍ മരിച്ചു.

നഗരത്തിലെ ലുംഗ ലുംഗ വ്യാവസായിക പാര്‍ക്കിനടുത്താണ് അപകടമുണ്ടായത്. നെയ്‌റോബി നഗരത്തെയും എയര്‍പോര്‍ട്ടിനെയും ബന്ധിപ്പിക്കുന്ന ജനത്തിരക്കേറിയ ഭാഗത്തിലൂടെയാണ് ലൈന്‍ കടന്നു പോവുന്നത്. പൈപ്പ് ലൈനില്‍ നിന്നും പെട്രോള്‍ ചോര്‍ന്നതാണ് അപകടത്തിനു കാരണമായതെന്ന് കരുതുന്നു.

പെട്രോള്‍ ചോരുന്ന സ്ഥലത്ത് അത് ശേഖരിക്കാനായി ആളുകള്‍ തടിച്ചുകൂടിയതാണ് മരണസംഖ്യ ഉയര്‍ത്തിയത്. 2009ല്‍ വടക്കന്‍ കെനിയയില്‍ ഇതിനു സമാനമായുണ്ടായ സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയായിരുന്നു. തീയും പുകയും ആകാശത്തോളം ഉയര്‍ന്നു. ശരീര ഭാഗങ്ങള്‍ ചിതറി തെറിക്കുകയായിരുന്നു-ദൃക്‌സാക്ഷി റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

English summary
At least 100 Kenyans dead after pipeline explosion in nairobi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X