കൊച്ചി: സ്വര്‍ണ്ണവില പവന് 120 രൂപ കുറഞ്ഞ് 21,000 രൂപയായി. ഗ്രാമിന് 2,625 രൂപയാണ് ചൊവ്വാഴ്ചത്തെ വില. കഴിഞ്ഞ മാസമാണ് സ്വര്‍ണവില 21,000 കടന്നത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ കുറവുണ്ടായതാണ് ആഭ്യന്തര വിപണിയിലും വില കുറയാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
21,280 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഏറെക്കാലമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരിയ്ക്കുകയാണ്.