ജമ്മുകശ്മീരില്‍ ബസ് മറിഞ്ഞ് 16 മരണം
ജമ്മു: കശ്മീരിലെ റംബാന്‍ ജില്ലയില്‍ ബസ് കൊക്കിയിലേക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു. 23 ഓളം പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ റംബാനില്‍ നിന്നും ബാനിഹറിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.
നസ്‌റിയിലുള്ള ഖൂനി നാലാ റോഡില്‍ നിന്നു തെന്നി മാറിയ ബസ് 400 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സൈന്യവും പോലിസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 2.30ഓടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിനെ കുറിച്ചോ യാത്രക്കാരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.












Click it and Unblock the Notifications