കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമര്‍സിങ് കേസില്‍ ബിജെപി കുടുങ്ങുന്നു

Google Oneindia Malayalam News

Ram Jathmalani
ന്യൂഡല്‍ഹി: അമര്‍സിങ് കേസ് കോണ്‍ഗ്രസിനെതിരേ ആയുധമാക്കാന്‍ പടപ്പുറപ്പാടു നടത്തിയ ബിജെപി വെട്ടിലാവുന്നു. കാരണം 2008ലെ വോട്ടെടുപ്പില്‍ എംപിമാരെ സ്വാധീനിക്കാനുള്ള പണം ബിജെപി കേന്ദ്രങ്ങളില്‍ നിന്നാണെത്തിയതെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് മൊഴി നല്‍കിയിട്ടുള്ളത്. കൂടാതെ മുതിര്‍ന്ന അഭിഭാഷകനും ബിജെപി രാജ്യസഭാംഗവുമായ രംജത് മലാനി തന്നെയാണ് അമര്‍സിങിന്റെ കേസ് വാദിക്കുന്നത്. ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയാനാണ് സാധ്യത.

സ്വകാര്യ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് കോഴക്കഥ പുറത്തുവരുന്നത്. അഴിമതി തുറന്നു കാണിക്കുന്നതിനുവേണ്ടി അത്തരം ഒരു ചാനല്‍ ഓപ്പറേഷന് മുന്‍കൈയെടുത്തത് ബിജെപി തന്നെയാണെന്ന് മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനി ലോകസഭയില്‍ പറഞ്ഞിട്ടുണ്ട്. ബിജെപി എംപിമാരുടെ കൈയില്‍ പണം വന്നു ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് ബിജെപിയില്‍ നിന്നു തന്നെയാണ്. എംപിമാരായ പഗന്‍ സിങും മഹാവീര്‍ സിങും സഭയില്‍ പണവുമായെത്തിയത് അവരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിക്കാനാണ്. അല്ലാതെ അമര്‍സിങ് നല്‍കിയ പണമാണിതെന്ന് എവിടെയും തെളിയിക്കാനായിട്ടില്ല. കൂടാതെ അമര്‍സിങിന്റെ കൂട്ടുപ്രതിയായ സഞ്ജയ് സക്‌സേന പണം നല്‍കിയത് ബിജെപി ഖജാന്‍ജിയാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

വാജ്‌പേയ് സര്‍ക്കാറില്‍ നിയമമന്ത്രിയായിരുന്ന രാംജത് മലാനിയുടെ നീക്കം ബിജെപി കേന്ദ്രങ്ങളെയാണ് വെട്ടിലാക്കുന്നത്. അതേ സമയം രാംജത് മലാനി അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജോലി ചെയ്യുകയാണെന്ന നിലപാടാണ് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്കുള്ളത്.

English summary
In Amar singhs vote for cash case BJP now in trouble. Celebrated lawyer and BJP member of Rajya Sabha Ram Jathmalani appeared for samaj party leader. He arugued the cash was likely to have come from BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X