ഹൈദരാബാദ്: ഗോദാവരി എക്‌സ്പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍ കോള്‍ പരിഭ്രാന്തി പരത്തി. തുടര്‍ന്ന് ബിബിനഗര്‍ റെയില്‍വേ സ്റ്റേഷനിലെത്തി പോലീസ് പരിശോധന നടത്തി.
ഉപേക്ഷിച്ച നിലയിലുള്ള ഒരു സ്യൂട്ട്‌കേസ് കണ്ടെത്തിയെങ്കിലും പരിശോധനയില്‍ അതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒന്നുമില്ലെന്ന് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയില്‍ തെളിഞ്ഞു.
തിങ്കളാഴ്ച രാത്രി 7.05 നാണ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് വ്യാജ ഫോണ്‍ കോള്‍ വന്നത്. പരിശോധനയ്ക്ക് ശേഷം 8.20 ഓടെ തീവണ്ടി സ്‌റ്റേഷന്‍ വിട്ടു പോയി.
Responding to a bomb threat call, the Cyberabad police scoured the Godavari Express at Bibinagar railway station and found an abandoned suitcase on Monday evening. However, the bomb disposal squad later declared that there were no explosives in the suitcase.