കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാര്‍ദ്ദന റെഡ്ഡിയുടെ ജാമ്യാപേക്ഷ തള്ളി

Google Oneindia Malayalam News

Janardhan Reddy
ബാംഗ്ലൂര്‍: ഖനി അഴിമതിയെ തുടര്‍ന്ന് ജയിലിലായ മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെയും സഹോദരി ഭര്‍ത്താവ് ശ്രീനിവാസ റെഡ്ഡിയുടെയും ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി തള്ളി. ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി സെപ്തംബര്‍ 19 വരെ നീട്ടിയിട്ടുണ്ട്.
കര്‍ണാടകയിലെയും ആന്ധ്രയിലെയും അനധികൃത ഖനനത്തെ കുറിച്ച് ഇരുവര്‍ക്കും അറിയാമെന്നതിനാല്‍ രണ്ടു പേരെയും കസ്റ്റഡിയില്‍ വേണമെന്ന സിബിഐ അഭിഭാഷകന്റെ വാദം ജഡ്ജ് ബി നാഗമാരുതി ശര്‍മ അംഗീകരിക്കുകയായിരുന്നു.

സെപ്തംബര്‍ അഞ്ചിനാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. അനുമതി കൂടാതെ ആന്ധ്രപ്രദേശ് അതിര്‍ത്തികളില്‍ നടത്തിയ ഖനനമാണ് റെഡ്ഡിയെ വെട്ടിലാക്കിയത്. എന്നാല്‍ കര്‍ണാടകയും ആന്ധ്രയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണിതെന്നും ഇവിടെ ഖനനം നടത്തുന്നതിന് കര്‍ണാടക സര്‍ക്കാറിന്റെ അനുമതിയുണ്ടെന്ന നിലപാടാണ് റെഡ്ഡിയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഇപ്പോള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്.

English summary
A special CBI court here today rejected the bail petitions of former Karnataka minister and mining baron Janardhan Reddy and his brother-in-law B Srinivas Reddy in the illegal mining case.
 
 The court sent the two in CBI custody till September 19.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X