കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16കാരിയെ മാനഭംഗപ്പെടുത്തിയാല്‍ 200 രൂപ പിഴ

Google Oneindia Malayalam News

പുനെ: ട്രെയിനില്‍ ഉറങ്ങികിടന്ന പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ 200 രൂപ പിഴ ചുമത്തി കോടതി വിട്ടയച്ചു. മുംബൈ സിഎസ്ടി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസു പ്രകാരം റയില്‍വേ കോടതിയാണ് പിഴ വിധിച്ചത്.

നാഗ്പൂര്‍-മുംബൈ എക്‌സ്പ്രസില്‍ വച്ച് താഴെ ബെര്‍ത്തില്‍ ഉറങ്ങുന്ന പതിനാറുകാരിയെ കയറിപിടിച്ച യുവാവിനെ കുട്ടിയുടെ മാതാവ് കൈയോടെ പിടികൂടി പോലിസിലേല്‍പ്പിച്ചു. പ്രസാദ് ചന്ദെ എന്ന 28കാരനെതിരേ യാത്രക്കാരെ ശല്യപ്പെടുത്തുന്ന രീതിയില്‍ മോശമായി പെരുമാറിയെന്ന കുറ്റം മാത്രമാണ് ചുമത്തിയത്.

നല്ല ഉറക്കത്തിലായിരുന്നു. രാത്രി രണ്ടു മണിയായി കാണും. ശരീരത്തിലൂടെ എന്തോ ഇഴഞ്ഞുനീങ്ങുന്നതായി തോന്നി. ഒരാളാണെന്ന് തിരിച്ചറിയുമ്പോഴേക്കും കൈ വസ്ത്രത്തിനുള്ളിലേക്ക് കടത്താനുള്ള ശ്രമമായിരുന്നു. അയാളുടെ കൈ മുഖത്തിനടുത്തെത്തിയപ്പോള്‍ കടിയ്ക്കാനുള്ള ധൈര്യം കിട്ടി. അതിനുശേഷം അയാളുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു-പീഢനത്തിനിരയായ കുട്ടി പറഞ്ഞു.

ഞങ്ങള്‍ പരാതി കൊടുക്കും. ട്രെയിനില്‍ നിന്നിറങ്ങരുതെന്ന് പലതവണ അയാളോട് പറഞ്ഞതാണ്. പക്ഷേ, ഓടി രക്ഷപ്പെടാനായിരുന്നു അയാളുടെ ശ്രമം. അടുത്ത കംപാര്‍ട്ട് മെന്റില്‍ വച്ച് പിടികൂടി. വിവാഹം ഉറപ്പിച്ചിരിക്കുകയാണ് കേസൊന്നും രജിസ്റ്റര്‍ ചെയ്യരുതെന്ന് അയാള്‍ കെഞ്ചി പറഞ്ഞു. പക്ഷേ, വിവാഹം ഉറപ്പിച്ചൊരാള്‍ക്ക് ഇത്തരത്തില്‍ തോന്ന്യാസം കാണിക്കാന്‍ കഴിയുന്നതെങ്ങനെ?-കുട്ടിയുടെ മാതാവ് പറഞ്ഞു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ തുടര്‍ച്ചയായി മുംബൈയിലേക്ക് വരേണ്ടി വരുമെന്ന് അമ്മയെയും മകളെയും 'ബോധ്യപ്പെടുത്തി' പോലിസ് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. ഇതോടെ റയില്‍വേ കോര്‍ട്ടില്‍ കേസ് എത്തുകയും മേലില്‍ ഇത്തരത്തില്‍ അപമര്യാദയായി പെരുമാറരുതെന്ന മുന്നറിയിപ്പോടെ 200 രൂപ പിഴ വിധിക്കുകയായിരുന്നു. ഇത്തരം കേസില്‍ 1200 രൂപ വരെ പിഴ ചുമത്താവുന്ന സ്ഥാനത്താണ് 200 രൂപ ചുമത്തിയത്.

English summary
For molesting a 16 year old girl Rs 200 only. After molesting a girl on the nagpur-mumbai express, one 28 year old walks away after paying the meagre penalty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X