വിഎസിനെതിരെ രാജേഷിന്റെ ഒളിയമ്പ്

കണ്ണൂരില്‍ നടന്ന ഡിവൈഎഫ്‌ഐ കണ്‍വെഷനിലാണ് രാജേഷ് വിഎസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. കുഞ്ഞാലിക്കുട്ടിയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കുമെതിരെ അല്പം എരിവും പുളിയും ചേര്‍ത്ത് പ്രസംഗിച്ചു നടന്നാല്‍ നല്ല കൈയ്യടി കിട്ടും. യുവാക്കളില്‍ നൈമിഷികമായ ആഹ്ലാദം ഉണ്ടാക്കാനും ഇതിലൂടെ സാധിയ്ക്കും. എന്നാല്‍ അധ്വാനം വേണ്ടാത്ത ഈ പണി അരാഷ്ട്രീയ നടപടിയാണ്. ഇത്തരം പ്രസംഗങ്ങള്‍ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ അകന്ന് പോകാന്‍ മാത്രമേ സഹായിക്കൂവെന്നും രാജേഷ് കുറ്റപ്പെടുത്തി.
എന്നാല്‍ താന്‍ വിഎസിനെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പിന്നീട് രാജേഷ് അറിയിച്ചു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും രാജേഷ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications