സര്‍ക്കാരിന് 101/107 ; ആത്മവിശ്വാസത്തോടെ ചാണ്ടി

സര്‍ക്കാരിന്റെ നൂറു ദിനം പൂര്‍ത്തിയായി. വാഗ്ദാനം ചെയ്ത 107 പദ്ധതികളില്‍ നൂറ്റിയൊന്നെണ്ണം നടപ്പാക്കുകയോ നടപ്പാക്കുന്ന ഘട്ടത്തിലോ ആണ്. ഞങ്ങള്‍ക്ക് വല്ലാത്തൊരു ആത്മവിശ്വാസം പകരുന്ന വിജയമാണിത്-ഉമ്മന്‍ചാണ്ടി പറഞ്ഞു.
സര്‍ക്കാരിന്റെ നൂറു ദിന പദ്ധതികളുടെ പുരോഗതി ചിത്രീകരിച്ച നൂറുദിന വിസ്മയം എന്ന ഡോക്യൂമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. നൂറുദിന വിസ്മയം എന്ന പുസ്തകം മന്ത്രി പികെ കുഞ്ഞാലിക്കുട്ടി മന്ത്രി കെസി ജോസഫിന് നല്‍കി പ്രകാശനം ചെയ്തു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വിഎസ് ശിവകുമാര്‍, എപി അനില്‍ കുമാര്‍, കെ ബാബു,ഷിബു ബേബി ജോണ്‍, എംഎല്‍എമാരായ വര്‍ക്കല കഹാര്‍, കെ മുരളീധരന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications