കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിനെതിരെ പിജെ ജോസഫ്

  • By Nisha Bose
Google Oneindia Malayalam News

 PJ Joseph
തിരുവനന്തപുരം: ജഡ്ജിക്കെതിരെ പിസി ജോര്‍ജ് കത്തയച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പിജെ ജോസഫ്. പാരീസില്‍ പോയിരിക്കുന്ന പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി മടങ്ങിമടങ്ങിയെത്തിയതിന് ശേഷമായിരിക്കും ചര്‍ച്ച. പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന പിസി ജോര്‍ജിന്റെ പ്രസ്താവന തെറ്റാണെന്നും ജോസഫ് പറഞ്ഞു.
ജോര്‍ജിന്റെ നടപടി തികച്ചും വ്യക്തിപരമാണ്. കത്തയക്കുന്ന കാര്യത്തെ കുറിച്ച് പാര്‍ട്ടിയ്ക്കുളളില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും ജോസഫ് പറഞ്ഞു.

മുന്‍പ് കേരള കോണ്‍ഗ്രസില്‍ ജനകീയ സമരങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് മുന്‍പ് പിസി ജോര്‍ജ് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും ഒട്ടേറെ ജനകീയ സമരങ്ങള്‍ പാര്‍ട്ടിയേറ്റെടുത്ത് നടത്തുന്നുണ്ടെന്നുമാണ് ജോസഫ് പറഞ്ഞത്.

തന്റെ നിലപാടിനെ ന്യായീകരിച്ച പിസി ജോര്‍ജ് പ്രതിപക്ഷനേതാവ് പറഞ്ഞാല്‍ താന്‍ ചീഫ് വിപ്പ് സ്ഥാനം രാജി വയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി പറഞ്ഞാല്‍ മാത്രമേ താന്‍ രാജി വയ്ക്കുകയുള്ളൂ എന്നും ജോര്‍ജ് അറിയിച്ചിരുന്നു.

English summary
PJ Joseph has distanced himself from P C George's complaint. Joseph said that chief whip P C George had sent a complaint against the judiciary not in consultation with the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X