കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെയ്‌ലാ ലോപെസ് മിസ് യൂനിവേഴ്‌സ്

Google Oneindia Malayalam News

Miss Universe
സാവോപോളോ: അങ്കോളയില്‍ നിന്നുള്ള ലെയ്‌ലാ ലോപെസ് മിസ് യൂനിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യമല്‍സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 88ഓളം പേരെ മറികടന്നാണ് ഈ ആഫ്രിക്കന്‍ സുന്ദരി കിരീടമണിഞ്ഞത്. ഉക്രെയ്‌നില്‍ നിന്നുള്ള 23കാരി ഒല്‍സിയ സ്റ്റെഫാന്‍കോയാണ് ഫസ്റ്റ് റണ്ണറപ്പ്. ബ്രസീലില്‍ നിന്നുള്ള പ്രിസില മാച്ചഡോ രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ നേട്ടം എന്റെ നാടിനുവേണ്ടി ഉപകാരപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടിയും എയ്ഡ്‌സിനെതിരേയുള്ള ബോധവല്‍ക്കരണപരിപാടികള്‍ക്കുമാണ് മുന്‍ഗണന കൊടുക്കുക. മിസ് യൂനിവേഴ്‌സ് എന്ന പദവി ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കരുത്താവുമെന്നാണ് പ്രതീക്ഷ-ലോപെസ് പറഞ്ഞു.

മിസ് യൂനിവേഴ്‌സിന്റെ കൂടുതല്‍ ഫോട്ടോകള്‍ കാണാന്‍

English summary
Leila Lopes from Angola was crowned Miss Universe.The first runner-up was 23-year-old Olesia Stefanko of Ukraine and the second runner-up was Priscila Machado of Brazil. The third was Miss Philippines and the fourth Miss China.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X