Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാന്‍ നാറ്റോ ആസ്ഥാനത്തിനു നേരെ ആക്രമണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നാറ്റോ സഖ്യസേനയുടെ ആസ്ഥാനത്തിനു നേരെ ആക്രമണം. യുഎസ് എംബസ്സിയും നാറ്റോ കേന്ദ്രവും ലക്ഷ്യമാക്കിയുള്ള സ്‌ഫോടനപരമ്പരയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കനത്ത കാവലുള്ള ഈ ഭാഗത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്.

പടിഞ്ഞാറന്‍ സേനയെ ഞെട്ടിക്കുന്ന രീതിയിലുള്ള റോക്കറ്റാക്രമണങ്ങളാണുണ്ടായത്. നാലു വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടുവെന്ന് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ മറയാക്കിയാണ് ആക്രമണങ്ങള്‍ നടക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയോടു കൂടി കാബൂളിലെ അബ്ദുള്‍ഹഖ് റൗണ്ട് എബൗട്ടില്‍ തുടര്‍ച്ചയായ ചാവേറാക്രമണങ്ങള്‍ ഉണ്ടാവുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് സന്ദേശം ലഭിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അഫ്ഗാന്‍ താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+