കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുന്‍ കാമുകനെ 65,000 തവണ വിളിച്ച കാമുകി കുടുങ്ങി
റോട്ടര്‍ഡാം: പ്രണയവും വേര്‍പിരിയലുമൊക്കെ സര്‍വ്വസാധാരണമാണ്. എന്നാല്‍ ബന്ധം പിരിഞ്ഞിട്ടും മുന്‍ കാമുകനെ വിടാതെ പിന്‍തുടര്‍ന്നതാണ് ഡച്ച്കാരിയെ വെട്ടിലാക്കിയത്.
ഒന്നും രണ്ടും തവണയല്ല, 65,000 തവണയാണ് ഇവര്‍ തന്റെ കാമുകനെ ഒരു വര്‍ഷത്തിനിടെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയത്. ഒടുവില്‍ 62കാരന്‍ കാമുകന്‍ 42കാരിയായ മുന്‍ കാമുകിയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇവള്‍ തന്റെ മുന്‍ കാമുകിയാണെന്ന് കാര്യം സമ്മതിയ്ക്കാന്‍ ഇയാള്‍ തയ്യാറായി. എന്നാല്‍ ഒരിക്കല്‍ പ്രേമിച്ചുവെന്ന് കരുതി തനിയ്ക്ക് ഇത്രവലിയ ശിക്ഷ തരണമോ എന്നാണത്രേ പാവം കാമുകന്റെ ചോദ്യം.
എന്തായാലും പരാതി കിട്ടിയ ഉടന്‍ പോലീസ് കാമുകിയുടെ മൊബൈല്‍ ഫോണും കംപ്യൂട്ടറും പിടിച്ചെടുത്തു. ഇനി കാമുകനെ വിളിച്ചു പോകരുതെന്ന ഉഗ്രശാസനവും നല്‍കിയത്രേ. എന്നാല്‍ 40കാരിയ്ക്ക് ഒരു കുലുക്കവുമില്ല. ഒരു കാലത്ത് ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു. പിരിഞ്ഞു കഴിഞ്ഞാലും എനിയ്ക്ക് ആ സ്വാതന്ത്യം ഉപയോഗിച്ചു കൂടെ എന്നാണ് കാമുകിയുടെ ചോദ്യം.