കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

Google Oneindia Malayalam News

Sensex
മുംബൈ: മൂന്നു ദിവസത്തെ തകര്‍ച്ചയ്ക്കുശേഷം ഇന്ത്യന്‍ ഓഹരി വിപണി ലാഭത്തില്‍ തിരിച്ചെത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 242.16 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 71.60 പോയിന്റും ഉയര്‍ന്ന് യഥാക്രമം 16709.60ലും 5012.55ലും ക്ലോസ് ചെയ്തു.

യൂറോപ്യന്‍ വിപണികളില്‍ നിന്നു അനുകൂല സൂചനകള്‍ക്ക് മുന്നില്‍ പണപ്പെരുപ്പ നിരക്കിലുണ്ടായ വര്‍ധനവ് നിഷ്പ്രഭമാവുകയായിരുന്നു. ജൂലൈയിലെ 9.22 ശതമാനമായിരുന്ന പണപ്പെരുപ്പം ആഗസ്തില്‍ 9.78 ആയി വര്‍ധിച്ചിട്ടുണ്ട്.
അമേരിക്കന്‍ ഡോളറിനോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞത് ഐടി കമ്പനികള്‍ക്കാണ് അനുഗ്രഹമായത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായി ഒരു ഡോളറിന്റെ മൂല്യം 48 രൂപയിലെത്തിയിരിക്കുകയാണ്.

ജയപ്രകാശ് ഇന്‍ഫ്രാടെക് ലിമിറ്റഡ്, ജയപ്രകാശ് അസോസിയേറ്റ്‌സ്, എഡ്യുകോംപ് സൊലൂഷന്‍സ്, ഇന്‍ഫോസിസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ കമ്പനികളാണ് ബുധനാഴ്ച ഏറെ നേട്ടമുണ്ടാക്കിയത്. പാന്റലൂണ്‍ റീട്ടെയില്‍, ഓപ്‌റ്റോ സര്‍ക്യൂട്ട്‌സ് ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, ഷിപ്പിങ് കോര്‍പ്പറേഷന്‍, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ഓഹരികള്‍ രണ്ടു ശതമാനത്തിലധികം താഴോട്ടിറങ്ങി.

English summary
A benchmark index for Indian equities markets Wednesday closed 283 points higher. Nifty of the National Stock Exchange too ended higher at 5,026 points, up 1.72 percent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X