നടി വിചിത്രയുടെ പിതാവ് കൊല്ലപ്പെട്ടു

വിചിത്രയുടെ പിതാവും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ വില്യംസാണ് (70) കൊല്ലപ്പെട്ടത്. വില്യംസിന്റെ ഭാര്യ വസന്തയെ (65) കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വസന്തയുടെ 30 പവന്‍ സ്വര്‍ണാഭരണവും വീട്ടിലുണ്ടായിരുന്ന 10,000 രൂപയും കവര്‍ച്ച ചെയ്തു.മുഖംമൂടിയണിഞ്ഞ രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട വില്യംസ് ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അതിരാവിലെ വാതിലില്‍ മുട്ടുന്നതുകേട്ട് കതകു തുറന്ന വില്യംസിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച വസന്തയെ പിടിച്ചുതള്ളി. നിലത്ത് തലയടിച്ചുവീണ് അബോധാവസ്ഥയിലായ വസന്തയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്ത അക്രമികള്‍ വീട്ടിലെ അലമാരയിലുണ്ടായിരുന്ന പണവും കൈക്കലാക്കി.
സംഭവസമയം നടി വിചിത്ര വീട്ടിലുണ്ടായിരുന്നില്ല. ഉച്ചയോടെ ഫാംഹൗസിലെത്തിയ സമീപവാസികളാണ് കൊലയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്.












Click it and Unblock the Notifications