ദില്ലി സ്‌ഫോടനം; ഇമെയില്‍ അയച്ചത് 14കാരന്‍
കൊല്‍ക്കത്ത: ദില്ലി ഹൈക്കോടതി സ്‌ഫോടനത്തിനു പിറകെ എന്‍ഐഎയ്ക്കും ഒരു ടിവി ചാനലിനും ഇമെയില്‍ അയച്ച വിരുതനെ പിടികൂടിയ പോലിസ് ഞെട്ടി. ഒരു പതിനാലുകാരന്‍ പയ്യന്‍. പേര് സണ്ണി ശുക്‌ള. ആക്രമണത്തിനു പിറകില്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പ്രഖ്യാപിച്ചു കൊണ്ടയച്ച ഇമെയിലുകള്‍ അന്വേഷണ ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിച്ചിരുന്നു.
ബംഗാള്‍-ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്ന പതിനാലുകാരനാണ് പ്രതി. പൊതുജനത്തിനെ പരിഭ്രാന്തിയിലാഴ്ത്തുന്ന മെയിലുകളോ ഫോണ്‍കോളുകളെ നടത്തുന്നവര്‍ക്കെതിരേ ചുമത്തുന്ന ഐടി ആക്ടിലെ 66-എ വകുപ്പ് പ്രകാരം ശുകഌയ്‌ക്കെതിരേ കൊല്‍ക്കത്താ പോലിസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications