കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ എന്‍ട്രന്‍സ് 22 നഗരങ്ങളില്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: എന്‍ജീനിയറങ് എന്‍ട്രന്‍സ് പരീക്ഷയും ഓണ്‍ലൈനിലാവുന്നു. അടുത്ത വര്‍ഷം മുതല്‍ തിരഞ്ഞെടുത്ത 22 നഗരങ്ങളില്‍ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷ ഓണ്‍ലൈനായി നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.

മെയ് ഏഴ് മുതല്‍ 25 വരെയാണ് പരീക്ഷ നടത്തുക. അതേ സമയം സാധാരണ നടക്കാറുള്ള എഴുത്തുപരീക്ഷ രാജ്യത്തെ 65 കേന്ദ്രങ്ങളില്‍ ഏപ്രില്‍ 29നു നടക്കും.

ഓണ്‍ലൈന്‍ പരീക്ഷയ്ക്കുള്ള അപേക്ഷയും ഓണ്‍ലൈനായി നല്‍കണം. http://www.aieee.nic.in/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന ഫോമിലാണ് അപേക്ഷിക്കേണ്ടത്. ഫീസടയ്ക്കുന്നതിന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളോ ഡിമാന്റ് ഡ്രാഫ്‌റ്റോ ഉപയോഗിക്കാം. ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുന്നതിനുവേണ്ട ഉപദേശങ്ങള്‍ക്ക് അതാത് കേന്ദ്രങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Online All India Entrance Examination for Engineering (AIEEE) in 22 cities from next year.The test will be conducted from May 7 to 25
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X