പൊണ്ണത്തടി കുറയ്ക്കാന്‍ ഗഡ്കരിയ്ക്ക് സര്‍ജറി

അടുത്തിടെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി സര്‍ജറിയ്്ക്കായി യുഎസില്‍ പോയപ്പോഴും രോഗമെന്താണെന്ന കാര്യം വെളിപ്പെടുത്താന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായിരുന്നില്ല. ഇതേ നയമാണ് ഗഡ്കരിയുടെ കാര്യത്തില്‍ ഇപ്പോള്‍ ബിജെപിയും എടുത്തിട്ടുള്ളത്.
ഗഡ്കരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്നാണ് മുംബൈയിലെ ബിജെപി നേതാക്കള്‍ പറയുന്നത്.
അതേസമയം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പൊണ്ണത്തടി ഗഡ്കരിയെ അലട്ടുന്നുണ്ടെന്നും അതിനാല്‍ തൂക്കം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ അദ്ദേഹം തീരുമാനിയ്ക്കുകയായിരുന്നുവെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ഫുട്ബാള്‍ ഇതിഹാസതാരം ഡീഗോ മറഡോണ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.












Click it and Unblock the Notifications