കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ ട്രാഫിക് പോലീസിന് അശ്ലീല മെസ്സേജ്

  • By Nisha Bose
Google Oneindia Malayalam News

Facebook
ഹൈദരാബാദ്: അടുത്തകാലത്തായി ചില നെറ്റിസണ്‍സ് ഹൈദരാബാദ് ട്രാഫിക് പോലീസിന് തലവേദന സൃഷ്ടിയ്ക്കുകയാണ്. ഫേസ്ബുക്കിലെ ട്രാഫിക് പോലീസിന്റെ പേജില്‍ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യകയാണ് ഇവരുടെ പ്രധാന വിനോദം.

എന്നാല്‍ ഒരിക്കല്‍ പോസ്റ്റിന് മറുപടിയായി ഇനിയും ഇത് ആവര്‍ത്തിയ്ക്കുകയാണെങ്കില്‍ തങ്ങള്‍ നിയമനടപടി സ്വീകരിയ്ക്കുമെന്ന് പോലീസുകാര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ സ്ഥിരമായി ശല്യപ്പെടുത്തിക്കൊണ്ടിരുന്നവര്‍ പിന്‍വലിഞ്ഞുവെന്ന് മാത്രമല്ല തങ്ങളുടെ ഫേസ്ബുക്ക് ഐഡിയും ഫോട്ടോയും മാറ്റുകയും ചെയ്തു.

എന്നാല്‍ ഇവിടം കൊണ്ട് അങ്കം ജയിച്ചുവെന്ന് കരുതിയ ട്രാഫിക് പോലീസിനെ ഞെട്ടിച്ചു കൊണ്ട് അടുത്ത ദിവസം ഫേസ്ബുക്കില്‍ ഐ ഹേറ്റ് ഹൈദരാബാദ് ട്രാഫിക് പോലീസ് എന്ന കമ്മ്യൂണിറ്റി പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ എന്തുചെയ്യണമെന്ന ചിന്തയിലാണത്രേ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍.

English summary
Traffic police are in a fix with some aggrieved motorists posting abusive messages on its recently launched Facebook wall (page). The police, shocked by the messages, initially did not know how to address the issue, but have now decided to register a criminal case against the netizen who used unparliamentary languages against them. The traffic police, in its reply, posted a terse reply, "We will register a criminal case against you"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X