കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് വിപ്പിന് ക്യാബിനറ്റ് പദവി നിയമപരം

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പിന് ക്യാബിനറ്റ് പദവി നിയമപരമായി അനുവദിക്കപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള നിയമസഭ നിയമം മൂലം പാസാക്കിയിട്ടുള്ള കാര്യമാണിതെന്നും, ചീഫ് വിപ്പിനും പ്രതിപക്ഷ നേതാവിനും ഇത് ബാധകമാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി വിശദീകരിച്ചു.

പി.സി.ജോര്‍ജ്ജ് സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം വഹിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. നിയമപരമായി അനുവദിക്കപ്പെട്ട പദവിയാണെന്ന് ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിജിലന്‍സ് കോടതി ജഡ്ജിക്കെതിരേ പരാതി അയച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കണമോയെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് താനല്ല. ജോര്‍ജിന്റെ നടപടിയോട് യോജിപ്പില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കത്തയച്ച വിവരം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞത്. കേസില്‍ അപ്പീല്‍ പോകില്ലെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും അതാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സ്വയം അന്വേഷണം നേരിടേണ്ടി വന്നാല്‍ പോലും ആ അന്വേഷണത്തെ പൊതുപ്രവര്‍ത്തകര്‍ എതിര്‍ക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കത്തയച്ച വിഷയത്തില്‍ യോജിപ്പില്ലെന്ന് പറഞ്ഞാല്‍ ജോര്‍ജ്ജിനെ ഒറ്റപ്പെടുത്തുകയാണോ എന്ന ചോദ്യം ഉയരുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

English summary
Chandy reiterated his stand on the letter sent by PC George to the President. He said he is sticking to his stand. He said George sent the letter without his knowledge and he came to know about the matter only through the media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X