കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണവില പുതിയ റെക്കോര്‍ഡില്‍

  • By Nisha Bose
Google Oneindia Malayalam News

Gold
കൊച്ചി: സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തി. സ്വര്‍ണ്ണം പവന് 320 രൂപ കൂടി 21,320 രൂപയായി. ഗ്രാമിന് 2665 രൂപയാണ് ഇന്നത്തെ വില. ചരിത്രത്തില്‍ ആദ്യമായാണു സ്വര്‍ണവില ഇത്രയും ഉയരുന്നത്. 21,280 രൂപയായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും ദൃശ്യമായത്. ഏറെക്കാലമായി സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. സ്വര്‍ണ്ണവില കൂടിയത് ചെറുകിട വ്യാപാരികളെ വിഷമിപ്പിയ്ക്കുന്നുണ്ട്. അതേസമയം സുസ്ഥിര നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങുന്ന പ്രവണത തുടരുകയാണ്.

അമേരിക്കന്‍ സമ്പദ്ഘടനയെക്കുറിച്ചുള്ള ആശങ്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും സ്വര്‍ണത്തിന്റെ വിലകുതിച്ചുയരുന്നതിനിടയാക്കി. ചൈനയിലെ വര്‍ധിച്ച ആവശ്യവും സ്വര്‍ണ വിപണിയുടെ കുതിപ്പിന് കാരണമാണ്.

ഓഹരി വിപണിയിലെ അനിശ്ചിതത്വത്തിനെ തുടര്‍ന്ന് ചൈനക്കാര്‍ വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുകയാണ്്. അടുത്തു തന്നെ ഇന്ത്യയെ മറികടന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കള്‍ എന്ന പദവി സ്വന്തമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയില്‍ ഉല്‍സവ, വിവാഹ കാലം ആരംഭിച്ചതും സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ദ്ധിക്കാന്‍ ഒരു കാരണമായി.

English summary
The price of gold has come down today. The gold price has increased by Rs 320 taking the price to Rs 21,320 per 8 grams. The price per gram is Rs 2,665,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X