ദേശീയഗാനത്തിന്റെ പാരഡി; സൈബര്‍ സെല്‍ കേസെടുത്തു

'ടിന്റുമോന്റെ തമാശകള്‍" എന്ന ഒരു കൂട്ടം ഗാനങ്ങളുടെ കൂടെയാണ് ദേശീയ ഗാനത്തിന്റെ ആലാപനരീതിയില്‍ മറ്റൊരു ഗാനം രചിച്ച് റിക്കോര്‍ഡ് ചെയ്തത്. പരിശോധനയില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇതിന്റെ പകര്‍പ്പ് പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് സൈബര്‍സെല്‍ വിഭാഗം തുടരുന്നു.
കുന്ദമംഗലം സ്വദേശിയും പ്രിയദര്‍ശിനി യൂത്ത് സെന്റര്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ തെക്കെയില്‍ നൗഷാദിന്റെ പരാതി പ്രകാരമാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഡി.ജി.പി ജേക്കബ്ബ് പുന്നൂസിനും അയച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.












Click it and Unblock the Notifications