പിസി ജോര്‍ജിനെതിരെ വീണ്ടും വിഡി സതീശന്‍

പൗരബോധമാണ് ജഡ്ജിയ്‌ക്കെതിരെ കത്തയക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പിസി ജോര്‍ജ് പറയുന്നു. എന്നാല്‍ കാര്‍ത്തികേയനെതിരെ കോടതി അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ ഈ പൗരബോധം എവിടെ പോയി എന്നും വിഡി സതീശന്‍ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ നേര്‍ക്ക് നേര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് സതീശന്‍ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. പിസി ജോര്‍ജിന്റെ രാഷ്ട്രീയ ചരിത്രം എല്ലാവര്‍ക്കും നന്നായി അറിയാമെന്നും സതീശന്‍ പറഞ്ഞു
എന്നാല്‍ തന്റെ നിലപാടിനെ ന്യായീകരിച്ച പിസി ജോര്‍ജ് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി പറഞ്ഞാല്‍ മാത്രമേ താന്‍ രാജി വയ്ക്കൂവെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിജെ ജോസഫ് അടക്കമുള്ളവര്‍ ജോര്‍ജിന്റെ നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. പാരീസില്‍ പോയ കെഎം മാണി മടങ്ങി വന്നാലുടന്‍ ജോര്‍ജിന്റെ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നാണ് ജോസഫ് പറഞ്ഞത്.












Click it and Unblock the Notifications