കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ അപകടം: കാരണം സിഗ്നല്‍ ഓവര്‍ടേക്ക്

Google Oneindia Malayalam News

ചെന്നൈ: ആര്‍ക്കോണം ജങ്ഷനുസമീപം തീവണ്ടി കൂട്ടിയിടിക്കുന്നതിനു മുമ്പ് പാസഞ്ചര്‍ ട്രെയിനിലെ ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതിനാല്‍ സിഗ്നല്‍ ഓവര്‍ടേക്കാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി അറിയിച്ചു.

റെഡ് സിഗ്നല്‍ ശ്രദ്ധിക്കാതെ ഡ്രൈവര്‍ എ രാജ് കുമാര്‍ തീവണ്ടി അതിവേഗതയില്‍ മുന്നോട്ടുനീക്കിയതാണ് കാരണം. ആവശ്യത്തിനു വിശ്രമം നല്‍കിയതിനുശേഷം ഡ്രൈവറെ ബ്രീത് അനലൈസര്‍ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. രണ്ടു മാസത്തിനിടെ ഈ ഭാഗത്തുണ്ടാവുന്ന മൂന്നാമത്തെ അപകടമാണിത്. അപകടത്തിനു കാരണം സാങ്കേതികമല്ലെങ്കിലും മാനുഷികമായ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കും.

അപകടത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. 80 ഓളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലുണ്ട്. അതില്‍ ചിലരുടെ നില ഗുരുതരമാണ്.

English summary
The driver of the passanger train, which one collided near chennai, may jumped the red signal. According to the railway minister, the driver of the EMU train, A Rajkumar, had taken mandatory 16 hours rest before taking up the work and his breath analyser test for alcohol was also negative.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X