Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയ്ക്കടുത്ത് തീവണ്ടി കൂട്ടിമുട്ടി 10 മരണം

ചെന്നൈ: ചെന്നൈ ആര്‍ക്കോണം ജഗ്ഷനടുത്ത് തീവണ്ടികള്‍ കൂട്ടി മുട്ടി 10 പേര്‍ മരിച്ചു. 80 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 20 പേരുടെ നില ഗുരുതരമാണ്.

ചെന്നൈ ബീച്ച് - വെല്ലൂര്‍ തീവണ്ടി ആര്‍ക്കോണം കാട്പാടി തീവണ്ടിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. 187 ആര്‍ക്കോണം-വെല്ലൂര്‍ വെല്ലൂര്‍ തീവണ്ടി സിഗ്നല്‍ കാത്ത് കിടക്കുകയായിരുന്നു. ഇതിന്റെ പിന്നിലാണ് ബീച്ച് - വെല്ലൂര്‍ തീവണ്ടി വന്ന് ഇടിച്ചത്. സെപ്തംബര്‍ 13 ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു അപകടം.

അപകടം കാരണം കേരളത്തില്‍ നിന്നുള്ള പല തീവണ്ടികളുടേയും സമയം മാറ്റിയിട്ടുണ്ട്.

പരിക്കേറ്റവരെ ആര്‍ക്കോണം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ആര്‍ക്കോണം കാട്പാടി തീവണ്ടിയുടെ മൂന്ന് ബോഗികള്‍ പാളത്തില്‍ നിന്ന് തെറിച്ച് മാറി. വാഹനത്തിനടിയില്‍ യാത്രക്കാര്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് 25,000 രൂപ നല്‍കും.

അപകടത്തില്‍ പെട്ട വാഹനങ്ങളെ പാളത്തില്‍ നിന്ന് നീക്കാനായി നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മഴയും ഇരുട്ടും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവുന്നുണ്ട്.

ചെന്നൈയിലെ ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍
044 – 25355793
044 - 25353938
044 - 25352639
044 – 25352629
044 - 25357398
044 - 25347771

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+