സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് ഫ്രണ്ട്‌സ് ലിസ്റ്റ് പുതുക്കി പണിതു. കൂട്ടുകാരെ കൂടുതല്‍ എളുപ്പത്തില്‍ ഗ്രൂപ്പുകളായി തിരിക്കാമെന്നതാണ് പ്രത്യേകത. ഗൂഗിള്‍ പ്ലസിന്റെ സര്‍ക്കിള്‍ ഫീച്ചറിനെ നേരിടാന്‍ വേണ്ടിയാണ് ഫേസ്ബുക്കിന്റെ ശ്രമമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് ഫേസ് ബുക്ക് തന്നെയാണെങ്കിലും ഗുഗിള്‍ പ്ലസിന്റെ വളര്‍ച്ച് അമ്പരിപ്പിക്കുന്നതാണ്.
എന്നാല്‍ ആരെയും പിടിച്ചുകെട്ടാനല്ല ഈ സൗകര്യമെന്ന നിലപാടാണ് ഫേസ്ബുക്കിനുള്ളത്. 2007 മുതല്‍ ഫ്രണ്ട്‌സ് ലിസ്റ്റ് ഫേസ് ബുക്കിലുണ്ട്. 2010ലാണ് ഗ്രൂപ്പുകള്‍ കൊണ്ടുവന്നത്. ഇത് സ്വാഭാവികമായ മാറ്റമാണ്-കമ്പനി വൈസ് പ്രസിഡന്റ് മൈക് ഷ്‌റോഫര്‍ പറഞ്ഞു.
Facebook introduced new friendlist system, This gives more control over the connections and groups."We've had friend lists since 2007. Groups we made in 2010. We've been experimenting with lots of different ways to share for many, many years now," Mike Schroepfer, Facebook's vice president of engineering told BBC News.