Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്പാനില്‍ മരിച്ചവര്‍ക്കായി ഹോട്ടല്‍

ടോക്കിയോ: സമാധാനത്തോടെ 'ജീവിക്കണമെന്നാഗ്രഹിക്കുന്ന'വര്‍ക്കായി ജപ്പാനില്‍ പുതിയൊരു ഹോട്ടല്‍ തുറന്നു. എന്നാല്‍ മുറികള്‍ക്കു പകരം ഈ ഹോട്ടലില്‍ കോള്‍ഡ് സ്‌റ്റോറേജുകളാണെന്നു മാത്രം. കാരണം മരിച്ചവര്‍ക്കു മാത്രമേ ഇവിടെ പ്രവേശമനമുള്ളൂ.

യോക്കോഹാമ നഗരത്തിലുള്ള ഈ ഹോട്ടലില്‍ വന്ന് അടുത്ത ബന്ധുക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഹോട്ടലിലെ അന്തേവാസികളെ കാണാം. എന്നാല്‍ ഇത് ഒരു സ്ഥിരം സംവിധാനമാണെന്ന് ആരു കരുതണ്ട. നഗരത്തിലെ ശവസംസ്‌കാരകേന്ദ്രങ്ങളെല്ലാം തന്നെ തിരക്കിലായതിനാല്‍ ഊഴം കാത്തുനില്‍ക്കുന്നവര്‍ക്കുള്ളതാണ് ഈ ഹോട്ടല്‍.

ഇനി ഹോട്ടല്‍ മുറി ചെലവുകുറഞ്ഞതാണെന്ന് കരുതണ്ട്. ഒരു ദിവസം ഏകദേശം 7500 രൂപയെങ്കിലും കൊടുത്താല്‍ മാത്രമേ 'കയറി' കിടക്കാനാവൂ. കെട്ടിടത്തിന് ഹോട്ടലിന്റെ കെട്ടും മട്ടുമായതിനാല്‍ പലരും മുറി അന്വേഷിച്ചെത്തുന്നുണ്ട്. 'മുറിയുണ്ട്, പക്ഷേ, കോള്‍ഡ് സ്‌റ്റോറേജാണെന്നു മാത്രം'-എന്നാണ് ജീവനക്കാരുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+