കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്റെ പരസ്യത്തിന് അമേരിക്കയില്‍ കൂക്കുവിളി

  • By Nisha Bose
Google Oneindia Malayalam News

വാഷിംങ്ടണ്‍: അമേരിക്കയുടെ പ്രീതി പിടിച്ചു പറ്റുക എന്ന ഒറ്റ ഉദ്ദേശത്തില്‍ പാക് സര്‍ക്കാര്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ നല്‍കിയ ഭീകരവിരുദ്ധ പരസ്യം പൊളിഞ്ഞ് പാളീസായി.

ഭീകരതയ്‌ക്കെതിരെ പാകിസ്താന്‍ ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്ന് സൂചിപ്പിയ്ക്കുന്ന പരസ്യത്തില്‍ ഭീകരരെ നേരിടുന്നതില്‍ പാകിസ്താനെപ്പോലെ ത്യാഗം അനുഷ്ഠിക്കുന്ന മറ്റേതെങ്കിലും രാജ്യമുണ്ടാകുമോ എന്നാണ് പരസ്യത്തിലെ ചോദ്യം.

എന്നാല്‍ പരസ്യത്തിന് അമേരിക്കന്‍ ജനതയില്‍ ചലനങ്ങളുണ്ടാക്കാനായില്ലെന്നതാണ് സത്യം. ഉസാമ ബിന്‍ ലാദനെ വര്‍ഷങ്ങളോളം സുരക്ഷിതമായി പാര്‍പ്പിച്ച പാകിസ്താനാണോ ഭീകരവിരുദ്ധത്തിനായി ത്യാഗം സഹിച്ചതെന്നായിരുന്നു പരസ്യം കണ്ട പലരുടേയും ചോദ്യം.

എന്നിട്ടും രോഷം അടങ്ങാത്ത ചിലര്‍ പരസ്യം പ്രസിദ്ധീകരിച്ച വാള്‍ സ്ട്രീറ്റ് ജേര്‍ണലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് പരസ്യം നല്‍കാന്‍ വിസമ്മതിച്ചിരുന്നു.

English summary
US vice-president Joseph Biden has termed Pakistan an "unreliable ally" and suggested it has the blood of American soldiers on its hands even as Islamabad tried to sway US public opinion with an ad campaign portraying itself as a sentinel of peace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X