കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക കടുത്ത ദാരിദ്ര്യത്തില്‍

  • By Ajith Babu
Google Oneindia Malayalam News

Americans living in poverty on the rise
വാഷിങ്ടണ്‍: അമേരിക്കയില്‍ ദാരിദ്ര്യം രൂക്ഷമാവുകയാണെന്ന് പുതിയ റിപ്പോര്‍ട്ട്. അമേരിക്കന്‍ സെന്‍സസ് ബ്യൂറോയുടെ 2010ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച്, രാജ്യത്തെ ജനതയുടെ ആറിലൊന്ന് ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലാണ്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ദേശീയ ദാരിദ്ര്യ ശരാശരിയില്‍ വര്‍ധനവുണ്ടായതായാണ് കണക്ക്. 2009 ല്‍ 14.3 ശതമാനം ആയിരുന്നു ദാരിദ്ര്യനിരക്കെങ്കില്‍ 2010 ല്‍ ഇത് 15.1 ശതമാനമാണ്. ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം നാലു കോടി 62 ലക്ഷമായാണ് ഉയര്‍ന്നിരിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 52 വര്‍ഷത്തെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിരക്കാണിത്.

നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന് വര്‍ഷം 22,314 ഡോളറെങ്കിലും വരുമാനമില്ലെങ്കില്‍ അവരെ പാവപ്പെട്ടവരുടെ ഗണത്തില്‍പ്പെടുത്തുന്നതാണ് അമേരിക്കന്‍ സെന്‍സസ് മാനദണ്ഡം. ദാരിദ്ര്യത്തില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്.

ആഗോള സാമ്പത്തിക മാന്ദ്യവും കുത്തനെ ഉയര്‍ന്ന യുദ്ധചെലവുകളുമാണ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറയിളക്കിയത്.

English summary
The ranks of America’s poor swelled to almost 1 in 6 people last year, reaching a new high as long-term unemployment left millions of Americans struggling and out of work. The number of uninsured edged up to 49.9 million, the biggest in more than two decades.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X