കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യപണപ്പെരുപ്പത്തില്‍ കുറവ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഭക്ഷ്യപണപ്പെരുപ്പത്തില്‍ നേരിയ കുറവ്. സെപ്തംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ മൊത്തവിലസൂചിക 9.47 ശതമാനമാണ്. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇത് 9.56 ശതമാനമായിരുന്നു.

കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പരിപ്പുല്‍പ്പന്നങ്ങളുടെ വിലയില്‍ 2.45 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. സെപ്തബര്‍ മൂന്നു വരെയുള്ള കണക്കു പരിശോധിക്കുമ്പോള്‍ ഗോതമ്പിന്റെ വിലയും 2.03 ശതമാനത്തോളം താഴേക്കിറങ്ങിയിട്ടുണ്ട്.

പക്ഷേ, അതേ സമയം മറ്റ് ഭക്ഷ്യവസ്തുക്കളുടെയെല്ലാം വിലയില്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഉരുളകിഴങ്ങിന്റെ വിലയില്‍ 21.16 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പഴവര്‍ഗ്ഗങ്ങളുടെ വിലയില്‍ 22.64 ശതമാനത്തിന്റെ അധികരിക്കലാണുണ്ടായിട്ടുള്ളത്. പാല്‍ വിലയും 10.02 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഭക്ഷ്യപെരുപ്പം 15.16 ശതമാനമായിരുന്നുവെന്നത് ആശ്വാസം പകരുന്നു.

English summary
Food inflation declined marginally but was still high at 9.47 per cent for the week ended September 3, with prices of all items, barring pulses and wheat, rising on an annual basis.
 
 Food inflation, as measured on the basis of the Wholesale Price Index (WPI), stood at 9.55 per cent in the previous week. The rate of price rise of food items was 15.16 per cent in the corresponding week of 2010.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X