ഹോം ലോണിന് മുമ്പ് മൂന്നുകാര്യങ്ങള്‍

1 എത്ര ലോണെടുക്കാന്‍ ഞാന്‍ യോഗ്യനാണ്?
ഈ തിരിച്ചറിവ് ഏത് ലോണിന്റെ കാര്യത്തിലും അത്യാവശ്യമാണ്. ഒട്ടുമിക്ക ബാങ്കുകള്‍ക്കും ഇതിനായി ഒരു സ്ഥിരം സംവിധാനം ഉണ്ടാവും. ഏതായാലും ഒരുകാര്യം ഉറപ്പാണ് എടുക്കാന്‍ പോവുന്ന വീടിന്റെ 85 ശതമാനം തുക മാത്രമേ പരമാവധി ബാങ്ക് നല്‍കുകയുള്ളൂ. ബാക്കി തുക നമ്മള് കണ്ടെത്തണം. ആദ്യം വീടിനായി ഒരു ബജറ്റ് തയ്യാറാക്കുകയും അതിലേക്ക് പരമാവധി തുക സ്വരൂപിച്ചെടുത്തതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് ലോണിനു പോവുന്നതാണ് നല്ലത്.
2 എന്തൊക്കെ രേഖകളാണ് എനിക്കു വേണ്ടി വരിക?
ഫോട്ടോ ഐഡന്റിറ്റി പ്രൂഫ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പാന്‍കാര്‍ഡ് കോപ്പി, അഡ്രസ് പ്രൂഫ്, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ് മെന്റ്, പ്രൊപ്പര്‍ട്ടി ടൈറ്റില്‍ ഡീഡ് കോപ്പി, കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഫോം 16, കഴിഞ്ഞ ആറുമാസത്തെ സാലറി സ്ലിപ്, നികുതി അടച്ചതിനുള്ള രേഖകള്‍, ബിസിനസ്സുകാരാണെങ്കില് ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് എന്നിവയാണ് നല്‍കേണ്ടി വരിക.
3 ലോണിന് അനുമതി ലഭിച്ചതിനുശേഷം ശ്രദ്ധിക്കേണ്ട കാര്യം?
ബാങ്കിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ ഒറിജിനല്‍ രേഖകളും സമര്‍പ്പിക്കണം. ബാങ്കിലെ നിയമവിദഗ്ധര്‍ ഇത് സൂക്ഷ്മമായി പരിശോധിക്കും. നിങ്ങളുടെ തിരിച്ചടവ് പൂര്‍ത്തിയാവുന്നതുവരെ ഈ രേഖകള്‍ ബാങ്ക് വശം ആവുമെന്നതിനാല്‍ വേണ്ടത്ര ഫോട്ടോകോപ്പികള്‍ എടുത്തതിനുശേഷം വേണം ഈ രേഖകള്‍ നല്കാന്. അറ്റസ്റ്റ് ചെയ്യേണ്ടത് അറ്റസ്റ്റ് ചെയ്ത് സൂക്ഷിക്കുന്നതും നല്ലതാണ്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications