യൂറോപ്പ് ചിരിച്ചപ്പോള്‍ വിപണി കയറി

ബിജിആര്‍ എനര്‍ജി സിസ്റ്റമാണ് ശതമാനക്കണക്കില്‍ വ്യാഴാഴ്ച ഏറ്റവും മുന്നിലെത്തിയത്. 14.19 ശതമാനത്തോളം ഉയര്‍ന്ന ഓഹരി 367.65ലാണ് ക്ലോസ് ചെയ്തത്. എന്‍പിസിഐഎല്ലില്‍ നിന്നുള്ള വന്‍ ഓര്‍ഡറാണ് കമ്പനിയുടെ ഓഹരികള്‍ക്ക് ഉണര്‍വ് നല്‍കിയത്. പവര്‍ഫിനാന്‍സ് കോ, ടാറ്റാ മോട്ടോര്‍സ്, ഡിബി റിയാലിറ്റി, എച്ച്എംടി ലിമിറ്റഡ് കമ്പനികളും നേട്ടമുണ്ടാക്കി.
മാരികോ ലിമിറ്റഡിന്റെ ഓഹരി മൂല്യത്തില്‍ പത്തുശതമാനത്തോളം നഷ്ടമുണ്ടായി. വരുന്ന സാമ്പത്തിക പാദങ്ങളില്‍ കമ്പനി ലാഭത്തിലാവില്ലെന്ന സൂചനകളാണ് വിറ്റൊഴിക്കലിലേക്ക് നയിച്ചത്. പിപ്‌വാവ് ഡിഫന്‍സ്, സണ്‍ടിവി, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, അരേവ ടിഡി കമ്പനികളും നഷ്ടത്തിലാണ് വില്‍പ്പന അവസാനിപ്പിച്ചത്.












Click it and Unblock the Notifications