അമര്‍ സിങിനു ഇടക്കാലജാമ്യം

ഇന്ത്യ വിട്ടുപോവരുതെന്ന ഉപാധിയോടുകൂടിയാണ് ജാമ്യം അനുവദിച്ചത്. 2008ലെ അവിശ്വാസവോട്ടെടുപ്പില്‍ എംപിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ ആറാം തിയ്യതിയാണ് അമര്‍സിങിനെ അറസ്റ്റ് ചെയ്തത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സമയന്‍സില്‍ ചികില്‍സയിലായിരുന്നു.
കേസുമായി ബന്ധപ്പെട്ട രണ്ട് ബിജെപി എംപിമാര്‍ ഇപ്പോഴും ജയിലിലാണ്. സെപ്തംബര്‍ 19നുശേഷം സ്ഥിരം ജാമ്യത്തിനു വേണ്ടി ശ്രമിക്കുമെന്ന് അമര്‍സിങിന്റെ അഭിഭാഷകന്‍ അറിയിച്ചു.












Click it and Unblock the Notifications