കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിക്കു വേണ്ടി സെക്‌സ്, യുവാവിനെ പിടികൂടി

Google Oneindia Malayalam News

Arrest
മുംബൈ: ഇപ്പോള്‍ വാങ്ങുന്ന ശമ്പളം പോരേ? ഇരട്ടിയാ മൂന്നിരട്ടിയോ ആക്കണോ? കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ടെക്കികളാവുമ്പോള്‍ ഈ ഓഫറില്‍ വീണു പോവുമെന്ന കാര്യം തീര്‍ച്ചയാണ്. ഏതായാലും പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള മറയാക്കി തൊഴിലിനെ മാറ്റിയ 27കാരന്‍ സുധിര്‍ ഗൗഡ ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്. വിഖ്രോലി ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന 24കാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ഏപ്രിലില്‍ വെബ്‌സൈറ്റിലെ 'വാണ്ടഡ്' പരസ്യം കണ്ട് പെണ്‍കുട്ടി അപേക്ഷിച്ചതിനെ തുടര്‍ന്ന് ഫേസ് ബുക്കിലുള്ള ദീപ് ഗുപ്ത, ഡെസ്‌മോണ്ട് ചാള്‍ഡ്‌സ് എന്നീ ഐഡികളില്‍ ബന്ധപ്പെടാന്‍ പറഞ്ഞു. ടെലിഫോണ്‍ നമ്പറടക്കമുള്ള അപേക്ഷ പേസ്റ്റ് ചെയ്തു. ഏപ്രില്‍ അഞ്ചിന് ചാള്‍സിന്റെ പ്രതിനിധിയാണെന്ന് പറഞ്ഞ്‌ ഗൗഡയുടെ കോള്‍ വന്നു. ബാംഗ്ലൂര്‍ ഐബിഎമ്മില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് ഒരു റസ്‌റ്റോറണ്ടില്‍ വച്ച് ഇരുവരും കാണുകയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയെടുക്കുകയും ചെയ്തു. ഏപ്രില്‍ 22ന് 11.6 ലക്ഷം വാര്‍ഷിക ശമ്പളത്തില്‍ ജോലി നല്‍കി കൊണ്ടുള്ള ഐബിഎമ്മിന്റെ ഓഫര്‍ ലെറ്റര്‍ ഗൗഡ കൈമാറി. 4.5 ലക്ഷം മാത്രം സാലറി വാങ്ങുന്ന പെണ്‍കുട്ടിക്ക് ഇത് ലോട്ടറിയടിച്ചതിനു തുല്യമായി.

ടെക്സ്റ്റ് മെസ്സേജുകളിലൂടെയും ഫോണ്‍വിളികളിലൂടെയും ഇരുവരും നല്ല കൂട്ടുകാരായി മാറി. സംഭാഷണത്തിനിടെ പെണ്‍കുട്ടിയുടെ ബോയ്ഫ്രണ്ടിനെ കുറിച്ചും മറ്റു വിവരങ്ങളും ഗൗഡ സൂത്രത്തില്‍ ചോദിച്ചു മനസ്സിലാക്കിയിരുന്നു. ഒരു ദിവസം 19.06 ലക്ഷം വാര്‍ഷിക ശമ്പളത്തിലുള്ള ഓഫര്‍ ലെറ്റര്‍ കാണിച്ചതിനുശേഷം ലൈംഗികബന്ധത്തിനു സമ്മതിച്ചാല്‍ മാത്രമേ ഇത്‌ നല്‍കുകയുള്ളൂവെന്നു പറഞ്ഞു. സമ്മതിക്കാതിരുന്നപ്പോള്‍ പെണ്‍കുട്ടിയുടെ കാമുകനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം വീട്ടുകാരെ അറിയിക്കുമെന്നായിരുന്നു ഭീഷണി.

മെയ് 14നും ജൂലൈയ്ക്കുമിടയില്‍ ഗൗഡ നിരവധി തവണ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള മര്‍വ ഹോട്ടലില്‍ കൊണ്ടുപോയി. ഇവിടെ വച്ച് ബലാല്‍സംഗത്തിനിരയായതായി കുട്ടി ആരോപിച്ചു. അവസാനം കണ്ടപ്പോള്‍ 25 ലക്ഷം വാര്‍ഷിക ശമ്പളം ഓഫര്‍ ചെയ്യുന്ന ലെറ്ററാണ് യുവാവ് കാണിച്ചുകൊടുത്തത്. ഇതോടെ തട്ടിപ്പ് മണത്ത പെണ്‍കുട്ടി ഓഫര്‍ ലെറ്ററുമായി കമ്പനി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ ആഴം മനസ്സിലായത്. ഐബിഎമ്മിന്റെ ലെറ്റര്‍ ഹെഡ്ഡിലുള്ള മുഴുവന്‍ ഓര്‍ഡറുകളും വ്യാജമായിരുന്നു.

English summary
A 27 year old youth, sudhi gouda arrested in mumbai,this revealed a job-for-sex racket active in the city, A software engineer from goregaon area lodged a police complaint against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X